Kerala
സ്റ്റേഷനിലെത്തുന്ന പ്രതികൾക്ക് അഭിഭാഷകരെ പൊലീസുകാർ ശിപാർശ ചെയ്യരുതെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ ഉത്തരവ്
Kerala

സ്റ്റേഷനിലെത്തുന്ന പ്രതികൾക്ക് അഭിഭാഷകരെ പൊലീസുകാർ ശിപാർശ ചെയ്യരുതെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ ഉത്തരവ്

Web Desk
|
14 April 2022 1:36 AM GMT

പൊലീസുകാർക്കെതിരെ പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്

തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്ന പ്രതികൾക്ക് അഭിഭാഷകരെ പൊലീസുകാർ ശിപാർശ ചെയ്യരുതെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ ഉത്തരവ്. പൊലീസുകാർക്കെതിരെ പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

ക്രൈം കേസുകളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്നവർക്ക് അഭിഭാഷകരെ ശിപാർശ ചെയ്യുന്ന പൊലീസ് നടപടിക്കാണ് റൂറൽ എസ്.പി വിലക്കിട്ടത്. ഇഷ്ടക്കാരായ അഭിഭാഷകരെ കേസ് ഏൽപ്പിക്കാൻ പൊലീസുകാർ നിർബന്ധിക്കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വാറണ്ടുകളും സമൻസുകളും തീർപ്പാക്കുന്നതിന് പരിചയക്കാരായ അഭിഭാഷകരുടെ പേരും നമ്പരും എഴുതി നൽകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇത് കക്ഷികൾക്ക് ഇഷ്ടമുള്ള അഭിഭാഷകരെ സമീപിക്കുന്നതിന് തടസമാണ്. ഇക്കാര്യം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി ദിവ്യ വി.ഗോപിനാഥ് വ്യക്തമാക്കി. വ്യാജ അപകടങ്ങൾ സൃഷ്ടിച്ച് ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്ന പൊലീസ് - അഭിഭാഷക കൂട്ടുകെട്ട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ ഉത്തരവ്.



Similar Posts