Kerala
Kerala
ലൈംഗിക പീഡനക്കേസ് പ്രതിയായ സി.ഐയെ സംരക്ഷിച്ച് പൊലീസ്
|9 Dec 2022 2:26 AM GMT
കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസമായിട്ടും പ്രതിയെ പിടികൂടിയില്ല
കൊച്ചി: ലൈംഗിക പീഡനക്കേസ് പ്രതിയായ സി ഐയെ സംരക്ഷിച്ച് പൊലീസ്. പീഡനക്കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസമായിട്ടും പ്രതിയെ പിടികൂടിയില്ല. കൊച്ചി കൺട്രോൾ റൂം സി ഐ വി സൈജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്.
രണ്ട് ലൈംഗിക പീഡനക്കേസുകളിലെ പ്രതിയാണ് സി.ഐ സൈജു. ആദ്യ കേസിൽ മുൻകൂർ ജാമ്യം നേടിയത് വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കുന്നില്ലെന്നും ആക്ഷേപം.എന്നാൽ പ്രതി ഒളിവിലെന്നാണ് പൊലീസ് വിശദീകരണം.
യുവതിയുടെ പീഡനപ്പരാതിയില് വി സൈജുവിനെ സസ്പെൻഡ് ചെയ്തിരുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലായിരുന്നു നടപടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.