Kerala
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകുടെ വീടുകളില്‍ പൊലീസ് പരിശോധന
Kerala

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകുടെ വീടുകളില്‍ പൊലീസ് പരിശോധന

Web Desk
|
24 April 2022 8:32 AM GMT

ശ്രീനിവാസൻ വധത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന

പാലക്കാട്:: പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകുടെ വീടുകളില്‍ പൊലീസ് പരിശോധന. പട്ടാമ്പി, തൃത്താല മേഖലകളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ശ്രീനിവാസൻ വധത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

അതേ സമയം ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാലിനെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു.

ഇക്ബാലിനെ പാലക്കാട് നഗര പരിധിയിൽ നിന്നു തന്നെയാണ് പിടികൂടിയത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ്. ഇവർ രണ്ടുപേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി.

Similar Posts