Kerala
കോഴിക്കോട് വീടിന്റെ ചുമരിൽ വെടിയേറ്റ സംഭവം; പൊലീസ് കേസെടുത്തു
Kerala

കോഴിക്കോട് വീടിന്റെ ചുമരിൽ വെടിയേറ്റ സംഭവം; പൊലീസ് കേസെടുത്തു

Web Desk
|
15 Sep 2022 10:04 AM GMT

അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.

കോഴിക്കോട്: അടിവാരത്ത് വീടിന്റെ ചുമരിൽ വെടിയേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പന്നിയെ വെടിവയ്ക്കാൻ ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.

പന്നിയെ വെടിവയ്ക്കാൻ പഞ്ചായത്തോ വനംവകുപ്പോ അനുമതി നൽകിയിരുന്നില്ല. അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.

രാത്രി 11 മണിയോടെയാണ് വീടിന് നേരെ വെടിവച്ചതെന്ന് മണിയൻ പറഞ്ഞു. ഇന്നു രാവിലെയാണ് വീടിന്റെ തൂണിലും ചുമരിലും തട്ടി തെറിച്ചുവീണ നാടൻതോക്കിൽ ഉപയോഗിക്കുന്ന തിര കണ്ടെത്തിയത്.

പരിസരത്ത് കാട്ടുപന്നിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ചുമരിൽ രണ്ടിടത്ത് തുള വീണ പാടുണ്ട്. വീട്ടുകാർ രാത്രിയിൽ ശബ്ദം കേട്ടെങ്കിലും പുറത്തിറങ്ങി നോക്കിയിരുന്നില്ല.

Similar Posts