Kerala
Police reject Deshabhimani news against KSU state convener Ansil Jaleel. The police report stated that Ansil did not have a fake certificate,

അന്‍സില്‍ ജലീല്‍, വ്യാജമെന്ന പേരില്‍ പ്രചരിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ്

Kerala

'ആ വാർത്ത വ്യാജം'; കെ.എസ്.യു നേതാവിനെതിരായ 'ദേശാഭിമാനി' വാർത്ത തള്ളി പൊലീസ്

Web Desk
|
5 Jan 2024 10:29 AM GMT

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയായിരുന്നു അന്‍സില്‍ ജലീലിനെതിരായ 'ദേശാഭിമാനി' വാർത്ത

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ 'ദേശാഭിമാനി' വാർത്ത തള്ളി പൊലീസ്. അൻസിലിനു വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. 'ദേശാഭിമാനി' വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതിനു പിന്നാലെയായിരുന്നു പാർട്ടി മുഖപത്രത്തിൽ കെ.എസ്.യു നേതാവിനെതിരായ റിപ്പോർട്ട് വന്നത്. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നായിരുന്നു വാർത്ത. എന്നാൽ, ഇത്തരമൊരു കോഴ്‌സിൽ താൻ കോളജിൽ പഠിച്ചിട്ടു തന്നെയില്ലെന്ന് അൻസിൽ വിശദീകരിച്ചു. വാർത്തയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

അൻസിലിനെതിരായ പരാതി വ്യാജമാണെന്ന് ഇപ്പോൾ പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.

Summary: Police reject Deshabhimani news against KSU state convener Ansil Jaleel. The police report stated that Ansil did not have a fake certificate

Similar Posts