Kerala
തോക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടി, പത്തുപേർ ചേർന്നു മർദ്ദിച്ച് കൊന്നു; പാലക്കാട് കൊലപാതകത്തിൽ പൊലീസ്
Kerala

'തോക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടി, പത്തുപേർ ചേർന്നു മർദ്ദിച്ച് കൊന്നു'; പാലക്കാട് കൊലപാതകത്തിൽ പൊലീസ്

Web Desk
|
1 July 2022 12:08 PM GMT

വിനയകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ച് വരികയായിരുന്നുവെന്നും പൊലീസ്

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊന്ന കേസിൽ വിവരങ്ങൾ വെളിപ്പെടുത്തി പൊലീസ്. തോക്ക് നൽകാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും സുഹൃത്ത് വിനായകനും പണം വാങ്ങിയെന്നും എന്നാൽ അത് നൽകാത്തതിനാൽ പത്തുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പാലക്കാട് എസ്പി ആർ. വിശ്വനാഥ് വ്യക്തമാക്കി. പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇരുവരെയും പ്രതികൾ വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചാണ് മർദ്ദിക്കുകയായിരുന്നുവെന്നും കേസിൽ പത്ത് പ്രതികളുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിനയകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ച് വരികയായിരുന്നുവെന്നും പറഞ്ഞു.

അതേസമയം, കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അട്ടപ്പാടി നരസിമുക്കിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറാ(22)ണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി വിനായകന് മർദനമേറ്റിരുന്നു.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. വിനായകൻ കുറച്ചുനാളായി അട്ടപ്പാടിയിലാണ് താമസം. തോക്ക് വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇയാൾ നാല് പേരിൽ നിന്നായി പണം വാങ്ങിയിരുന്നു. നന്ദകിഷോറാണ് ഇടനിലക്കാരനായി നിന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തോക്ക് നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെ നാല് പേരും ചേർന്ന് രണ്ട് യുവാക്കളെയും വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. നന്ദകിഷോർ മർദനത്തെ തുടർന്ന് മരിച്ചു. വിനായകൻ പരിക്കുകളോടെ ചികിത്സയിലാണ്.

Police released information in case of beating youth to death in Attappadi, Palakkad.

Similar Posts