Kerala
സല്യൂട്ട്: തൃശൂർ മേയറുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്
Kerala

സല്യൂട്ട്: തൃശൂർ മേയറുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്

Web Desk
|
3 July 2021 2:01 AM GMT

പൊലീസ് സ്റ്റാന്‍റിങ് ഓർഡർ പ്രകാരമുള്ള പ്രോട്ടോക്കോളാണ് പാലിക്കുന്നത്

പൊലീസ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന തൃശൂർ മേയറുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. പൊലീസ് സ്റ്റാന്‍റിങ് ഓർഡർ പ്രകാരമുള്ള പ്രോട്ടോക്കോളാണ് പാലിക്കുന്നത്. ഈ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന മറുപടിയാകും സിറ്റി പൊലീസ് കമ്മീഷണർ നൽകുക.

പൊലീസ് സ്റ്റാന്‍റിങ് ഓർഡർ പ്രകാരമാണ് സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നത്. നിലവിലെ പൊലീസ് സ്റ്റാന്‍റിങ് ഓർഡറിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഗവർണർ എന്നിവർ കഴിഞ്ഞാൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കാണ് സല്യൂട്ട് നൽകേണ്ടതുള്ളൂ. കൂടാതെ മേലുദ്യോഗസ്ഥർക്കും. ഈ ഓർഡർ പ്രകാരം മേയർക്ക് സല്യൂട്ട് നൽകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നും കാണിച്ച് തൃശൂർ മേയർ എം കെ വർഗീസ് ഡിജിപിക്ക് പരാതി നൽകിയത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കാൻ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്റ്റാന്‍റിങ് ഓർഡർ ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർ മറുപടി നൽകും.

Similar Posts