Kerala
ജോജുവിന്‍റെ വാഹനം തകർത്ത കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്
Kerala

ജോജുവിന്‍റെ വാഹനം തകർത്ത കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്

Web Desk
|
3 Nov 2021 8:20 AM GMT

കോൺഗ്രസ് പ്രവർത്തകർ ജോജുവിന്‍റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ മൊഴി

കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധത്തിനിടെ നടൻ ജോജുവിന്‍റെ വാഹനം തകർത്ത കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. പ്രതി ജോസഫിനെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.

കോൺഗ്രസ് പ്രവർത്തകർ ജോജുവിന്‍റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ മൊഴി. പിന്നിലെ ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന് ഭാഗമായി പ്രതിയുടെ രക്തസാമ്പിളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ജോജുവിന്‍റെ വാഹനവും ഫോറൻസിക് സംഘം പരിശോധന നടത്തി. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. നിലവിൽ ഏഴ് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. ജോജുവിന്‍റെ പരാതിയിൽ അടക്കം പരാമർശിക്കപ്പെടുന്ന കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ളവരെ വരും മണിക്കൂറുകളിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. നിലവിൽ പൊലീസ് അറസ്റ്റ് ചെയ്ത ജോസഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതേസമയം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.



Similar Posts