Kerala
Youth Congress ,MM Hasan,congress,udf,udf convener,vd satheesan,Latest Malayalam News, Breaking News Malayalam, Malayalam News, News Malayalam, Todays Malayalam News
Kerala

യൂത്ത്കോണ്‍ഗ്രസുകാര്‍ക്കെതിരായ പൊലീസ് അക്രമം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: എം.എം ഹസൻ

Web Desk
|
23 Feb 2023 7:56 AM GMT

പൊലീസ് മർദനം ക്രിമിനലുകളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: സമരം ചെയ്യുന്ന യുവാക്കളോടുള്ള പൊലീസ് അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് പ്രവർത്തകരുടെ കണ്ണടിച്ചു തകർത്തു. കൊച്ചിയിൽ പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐക്കാരും ചേർന്ന് മർദിച്ചെന്നും എം.എം.ഹസൻ പറഞ്ഞു. യുവാക്കളുടെ രക്ഷക്കായി നേതാക്കൾ തെരുവിലിറങ്ങുമെന്നും കയ്യും കെട്ടി നിൽക്കാൻ കഴിയില്ലെന്നും ഹസൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കൊല്ലത്ത് യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ പൊലീസ് മർദനം ക്രിമിനലുകളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിന് പിന്നിൽ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ട്. യൂത്ത് കോൺഗ്രസ് നേതാവിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരു റിസോർട്ട് ഉടമയ്ക്ക് മർദനത്തിൽ പങ്കുണ്ടെന്നും വി.ഡിസതീശൻ ആരോപിച്ചു.

'ബിബിസി ക്കെതിരെയുള്ള റെയ്ഡിനെ അപലപിക്കുന്നവരാണ് സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. ഇരട്ടത്താപ്പാണ് സർക്കാറിന്റെ മുഖമുദ്ര'. സർക്കാരിനെ വിമർശിച്ചു എന്നതിന്റെ പേരിലാണ് ഒരു മാധ്യമപ്രവർത്തകനെതിരെ നടപടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Similar Posts