Kerala
ജനങ്ങൾക്ക് മേൽ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐ.പി.എസുകാർ; വിചിത്രവാദവുമായി പൊലീസ് വാട്ട്സ്ആപ്പ് ചാറ്റ്
Kerala

ജനങ്ങൾക്ക് മേൽ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐ.പി.എസുകാർ; വിചിത്രവാദവുമായി പൊലീസ് വാട്ട്സ്ആപ്പ് ചാറ്റ്

Web Desk
|
22 Oct 2022 10:29 AM GMT

ഈ സന്ദേശം പൊലീസുകാരുടെ വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരം: ജനങ്ങൾക്ക് മേൽ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐ.പി.എസുകാരെന്ന് പൊലീസുകാരുടെ വാട്ട്സ്ആപ്പ് ചാറ്റ്. ജില്ലാ പൊലീസ് മേധാവിമാരുടെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും ജനങ്ങൾക്ക് മേൽ കയറുന്നത് ഈ സമ്മർദം കാരണമെന്നുമാണ് വിചിത്രവാദം.

മയക്കുമരുന്നിനെതിരായ പ്രചരണം തുടങ്ങിയ ശേഷം കീഴുദ്യോഗസ്ഥർക്ക് കഠിനമായ സമ്മർദമുണ്ട്. ടാർജറ്റ് തികച്ചില്ലെങ്കിൽ മാനസിക പീഡനമാണെന്നുമുള്ള പോസ്റ്റാണ് പൊലീസുകാരുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഈ സന്ദേശം പൊലീസുകാരുടെ വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റിട്ടയേര്‍ഡ് എ.എസ്.പിയുടെ പേരിലാണ് ഈ സന്ദേശം. ഐ.പി.എസുകാര്‍ പേരെടുക്കുന്നതിന് വേണ്ടി കൂടുതല്‍ കേസുകള്‍ എടുക്കാന്‍ എസ്.എച്ച്.ഒമാരുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. ഇതോടെ ഒരു ദിവസം നിരവധി വാഹനങ്ങളും മയക്കുമരുന്ന് കടത്തുകളും പിടിക്കണം.

ഇത്തരത്തില്‍ കടുത്ത സമ്മര്‍ദം ഉണ്ടാവുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് മേല്‍ കയറേണ്ട അവസ്ഥയുണ്ടാകുന്നു എന്നാണ് പൊലീസുകാരുടെ വിചിത്ര ന്യായീകരണം.

എന്നാല്‍ തെറ്റുകാരായ പൊലീസുകാര്‍ തങ്ങളുടെ കുറ്റങ്ങള്‍ ന്യായീകരിക്കാന്‍ ഇറക്കുന്ന സന്ദേശം മാത്രമാണ് ഇതെന്നാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Similar Posts