സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഗവർണർ;പതിവ് കയ്യടി നൽകാതെ ഭരണപക്ഷം
|സർക്കാരിന്‍റെ നേട്ടം പറയുമ്പോൾ ഒരു സമയത്തും ഭരണപക്ഷം അഭിനന്ദിച്ചില്ല. സാധാരണ ഡസ്ക്കിൽ അടിച്ച് പിന്തുണ അറിയിക്കാറുണ്ട്
നയപ്രഖ്യാപന പ്രസംഗത്തിന് പതിവ് കയ്യടി നൽകാതെ ഭരണപക്ഷം. സർക്കാരിന്‍റെ നേട്ടം പറയുമ്പോൾ ഒരു സമയത്തും ഭരണപക്ഷം അഭിനന്ദിച്ചില്ല. സാധാരണ ഡസ്ക്കിൽ അടിച്ച് പിന്തുണ അറിയിക്കാറുണ്ട്. സിൽവർ ലൈനിന്‍റെ കാര്യം പറഞ്ഞപ്പോഴും ഭരണപക്ഷം നിശബ്ദത പാലിച്ചു. അതേസമയം നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ കേന്ദ്രത്തെ വിമർശിച്ചു . കേന്ദ്ര സർക്കാർ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. ജി.എസ്.ടി വിഹിതമായ 6,500 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ല. കോവിഡ് മൂലം സംസ്ഥാനത്തിന്‍റെ നികുതി വരുമാനം കുറഞ്ഞു.കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവർണർ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ മികച്ചു നിന്നു.കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനായി എന്നും ഗവർണർ പറഞ്ഞു.
തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്. എല്ലാ അപേക്ഷകളും ഡിജിറ്റലാക്കും. സ്വയം സർട്ടിഫൈ ചെയ്ത് വ്യക്തികൾക്ക് അപേക്ഷകൾ നൽകാമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിൻറെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴിൽ നൽകാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ൽ സമ്പൂർണ ഇ-ഗവേണൻസ് നടപ്പിലാക്കും. കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
#WATCH | Kerala: Opposition party members staged a walkout from the State Assembly alleging "unholy alliance between the Governor & the ruling party CPIM"
— ANI (@ANI) February 18, 2022
Video Source: Kerala Legislative Assembly pic.twitter.com/cJAH19treU