കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രബോർഡ് ഉദ്യോഗസ്ഥൻ പിടിയിൽ
|ഫ്‌ളാറ്റിൽ നിന്നും 17 ലക്ഷം രൂപ കണ്ടെടുത്തു
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് ജില്ല മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥൻ പിടിയിലായി. ഇയാളുടെ ഫ്‌ളാറ്റിൽ നിന്നും 17 ലക്ഷത്തോളം രൂപ കണ്ടെടുത്തു. കോട്ടയം വിജിലൻസ്ന ടത്തിയ പരിശോധനയിലാണ് ആലുവയിലുള്ള വീട്ടിൽ നിന്നും പണം കണ്ടെത്തിയത്. റബർ റീസോൾ കമ്പനി നടത്തുന്ന പാലാ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജില്ല മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥനായ എ.എൻ.ഹാരിസൺ പിടിയിലാകുന്നത്. വിജിലൻസ് എസ് പി. വി.ജി വിനോദിന്റെ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ആലുവയിലുള്ള ഫ്‌ളാറ്റിൽ സൂക്ഷിച്ച പണം വിജിലൻസ് എത്തി കണ്ടെത്തിയത്. പലരിൽ നിന്നും കൈക്കൂലി വാങ്ങിയ തുകയാകാം ഇതെന്നാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഇയാളുടെ ബാങ്കിലും ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിച്ചു വരികയാണ്. മറ്റ് സ്വത്തുക്കളെ കുറിച്ചും അന്വേഷണം ആരംഭിച്ചു.ഉദ്യോഗസ്ഥനെ ഇന്ന് കോടതിയിൽ ഹാജരാക്കും.