Kerala
pooram sample fireworks
Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

Web Desk
|
17 April 2024 12:53 AM GMT

ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത.

തൃ​ശൂ​രി​ന്‍റെ ആ​കാ​ശ​മേ​ലാ​പ്പി​ൽ ഇന്ന് രാത്രി ​ശ​ബ്ദ-​വ​ർ​ണ വി​സ്മ​യ​ങ്ങ​ളു​ടെ ഇ​ന്ദ്ര​ജാ​ലം പൂ​ത്തു​ല​യും. തി​രു​വ​മ്പാ​ടി​യും പാ​റ​മേ​ക്കാ​വും പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പി​ൾ ക​മ്പ​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തു​മ്പോ​ൾ പ​തി​നാ​യി​ര​ങ്ങ​ൾ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. ആ​ദ്യം തി​രി കൊ​ളു​ത്തു​ക തി​രു​വ​മ്പാ​ടി വി​ഭാ​ഗ​മാ​ണ്. പി​ന്നാ​ലെ പാ​റ​മേ​ക്കാ​വും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.

തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ് ഇരുവിഭാഗത്തിന്‍റെയും വെടിക്കെട്ട് ചുമതല.

സ്വരാജ് റൗണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാം. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

Similar Posts