വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ദൈവസഹായം പിള്ള; പ്രഖ്യാപനം ഇന്ന് വത്തിക്കാനിൽ
|ഇന്ത്യൻ സമയം 1.25ന് നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം നൽകും
തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഇന്ന്. വാഴ്ത്തപ്പെട്ടവനായി 2012 ൽ സഭ പ്രഖ്യാപിച്ച ദൈവസഹായം പിള്ളയെ ഔദ്യോഗികമായി വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ചേർക്കുന്ന ചടങ്ങ് റോമിലാണ് നടക്കുന്നത്. ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം നൽകി പ്രഖ്യാപനം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.25 ന് വത്തിക്കാനിൽ ചടങ്ങുകൾ തുടങ്ങും. ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗർകോവിലിനടുത്തുളള കാറ്റാടിമലയിൽ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്.
ദൈവസഹായം പിള്ളയോടൊപ്പം മറ്റ് പതിനാല് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയർത്തും. ഇന്ത്യൻ സമയം ഒന്നരയോടെ വത്തിക്കാനിൽ ചടങ്ങുകൾ തുടങ്ങും. ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് പിന്നീട് ലാസർ ദേവസഹായം പിളളയായത്. കന്യാകുമാരിയിലെ നട്ടാലത്ത് 1712 ലായിരുന്നു നീലകണ്ഠപിളളയുടെ ജനനം. ദൈവസഹായം പിള്ള വെടിയേറ്റ് മരിച്ച കറ്റാടിമലയിലെ പള്ളിയിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും നടക്കും. വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോട്ടാർ, കുഴിത്തുറ, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകൾ നടക്കും. ജൂൺ അഞ്ചിന് കാറ്റാടിമലയിൽ കൃതജ്ഞതാ ബലിയും നടക്കും.