Kerala
പോപ്പുലർ സാമ്പത്തിക തട്ടിപ്പ്: നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
Kerala

പോപ്പുലർ സാമ്പത്തിക തട്ടിപ്പ്: നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Web Desk
|
21 July 2023 12:37 PM GMT

എറണാകുളം തൃപ്പൂണിത്തുറ വിൻഡ് പേൾ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സുജ ആർ.വർമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കൊച്ചി: പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ 305,000 രൂപ നിക്ഷേപകന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എറണാകുളം തൃപ്പൂണിത്തുറ വിൻഡ് പേൾ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സുജ ആർ.വർമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പോപ്പുലർ ട്രേഡേഴ്‌സ് മാനേജിങ് പാർട്ണർ തോമസ് ഡാനിയേൽ, പോപ്പുലർ ഡീലേഴ്‌സ് പാർട്ണർ പ്രഭാ തോമസ്, റിയ ആൻ തോമസ്, റിനു മറിയം തോമസ് എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.

വിദ്യാസമ്പന്നരായവർ പോലും വൻ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നു. ദരിദ്രരും ദുർബലരുമായവരാണ് ഇതിൽഏറെ കഷ്ടതകൾ അനുഭവിക്കുന്നത്. ഈ മേഖലയിൽ കൂടുതൽ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണെന്നും കോടതി ഉത്തരവിൽ വിലയിരുത്തി. 12% പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്ന് രണ്ട് ലക്ഷം രൂപ എതിർ കക്ഷികൾ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നൽകാതെ സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് പരാതി.

എതിർകക്ഷികൾ നൽകിയ വാഗ്ദാനം പാലിക്കാത്തത് മൂലം സേവനത്തിൽ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരിക്ക് വലിയ മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. വിധി തുക 9.5% പലിശ സഹിതം 30 ദിവസത്തിനകം എതിർ കക്ഷികൾ നൽകണമെന്നും കോടതി നിർദേശിച്ചു.

Similar Posts