Kerala
പോപ്പുലർ ഫ്രണ്ടിന്‍റെയും ബജ്‌റംഗ്ദളിന്‍റെയും പരിപാടി ഒരേ ദിവസം: ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Kerala

പോപ്പുലർ ഫ്രണ്ടിന്‍റെയും ബജ്‌റംഗ്ദളിന്‍റെയും പരിപാടി ഒരേ ദിവസം: ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Web Desk
|
20 May 2022 8:17 AM GMT

പോപ്പുലർ ഫ്രണ്ടിന്‍റ സമ്മേളനവും ബജ്റംഗ്ദളിന്‍റെ റാലിയും തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നിർദേശം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടും ബജ്‍റംഗ്ദളും പ്രഖ്യാപിച്ച പരിപാടികൾക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്‍റ സമ്മേളനവും ബജ്റംഗ്ദളിന്‍റെ റാലിയും തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നിർദേശം. ഒരേ ദിവസമാണ് രണ്ട് പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്.

ആലപ്പുഴയിലെ കോളജിലെ മുന്‍ പ്രൊഫസറാണ് പരാതി നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സമ്മേളനവും ബജ്‍രംഗദളിന്‍റെ മോട്ടോര്‍ സൈക്കിള്‍ റാലിയും ഒരേ ദിവസമാണ്. ആലപ്പുഴയില്‍ സമീപ കാലത്ത് ചില കൊലപാതകങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടായി. ഈ സാഹചര്യത്തില്‍ ഈ രണ്ട് പരിപാടികളും തടയണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.

Similar Posts