Kerala
പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനം സെപ്റ്റംബർ 17ലേക്ക് മാറ്റി
Kerala

പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനം സെപ്റ്റംബർ 17ലേക്ക് മാറ്റി

Web Desk
|
15 July 2022 11:12 AM GMT

'സേവ് ദി റിപബ്ലിക്' ദേശീയ കാംപയിനിന്റെ ഭാഗമായി കോഴിക്കോട്ട് നടക്കുന്ന പരിപാടിയാണ് നീട്ടിവച്ചത്

കോഴിക്കോട്: അടുത്ത മാസം കോഴിക്കോട്ട് നടത്താൻ നിശ്ചയിച്ചിരുന്ന പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനം മാറ്റിയതായി നേതാക്കൾ അറിയിച്ചു. ആഗസ്റ്റ് ആറിന് നിശ്ചയിച്ചിരുന്ന പരിപാടി സെപ്റ്റംബർ 17ലേക്കാണ് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് 'സേവ് ദി റിപബ്ലിക്' ദേശീയ കാംപയിനിന്റെ ഭാഗമായി നടക്കുന്ന പരിപാടി നീട്ടിവച്ചതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ ലത്തീഫ് അറിയിച്ചു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്. വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏരിയാ സമ്മേളനങ്ങൾ, എക്‌സിബിഷൻ, ഗൃഹസമ്പർക്കം, വാഹനജാഥ എന്നിവ നടക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Summary: Popular Front Janamaha Sammelanam, scheduled to be held in Kozhikode next month, has been postponed to September 17

Similar Posts