'ഭരണം വേണ്ട സഖാക്കളുടെ ജീവൻ മതി...എന്തിന് ഇങ്ങനെയൊരു ഭരണം?'; പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
|2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഇതുവരെ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വിവരങ്ങളും പോസ്റ്റിലുണ്ട്.
തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാരിനെതിരെ സി.പി.എം അനുകൂല സൈബർ പേജിൽ പ്രതിഷേധം. ''ഭരണം വേണ്ട സഖാക്കളുടെ ജീവൻ മതി, എന്തിന് ഇങ്ങനെയൊരു ഭരണം?'' എന്നാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഭരണം ഉണ്ടായിട്ടും ഈ കൊലകൾക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിർത്താൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകൂ സർക്കാരെ' എന്നും പോരാളി ഷാജിയുടെ പോസ്റ്റിൽ പറയുന്നു.
2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഇതുവരെ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വിവരങ്ങളും പോസ്റ്റിലുണ്ട്. സി.പി.എം അനുകൂല ഫേസ്ബുക്ക് പേജിൽ നിന്ന് സർക്കാരിനെതിരെ വിമർശനമുയർന്നതോടെ പ്രതിപക്ഷവും ഇത് ചർച്ചയാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഭരണം ഉണ്ടായിട്ടും
ഈ കൊലകൾക്ക്
പ്രകോപനം സ്യഷ്ടിക്കുന്ന
സംഘി ഡ്രാക്കുളകളെ
നിലയ്ക്ക് നിർത്താൻ
കഴിയുന്നില്ലെങ്കിൽ
രാജിവെച്ച് പുറത്ത്
പോകു സർക്കാരെ...
22 സഖാക്കൾ.. ‼️
⭕️ 2016 LDF ഗവർമെന്റ് അധികാരത്തിൽ വന്നതിന് ശേഷം കൊല്ലപ്പെട്ട CPI(M) ന്റെ മാത്രം പ്രവർത്തകർ ആണ് താഴെ ഉള്ള ലിസ്റ്റിൽ
16 പേരെ കൊന്നത് RSS
4 പേരെ കൊന്നത് കോൺഗ്രസ്
1 ആളെ SDPI
1 ആളെ മുസ്ലിം ലീഗ്
⭕️ ഈ 22 പേരിൽ കഴിഞ്ഞ 15 മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 11 സഖാക്കൾ ആണ്..
1. സഖാക്കൾ സിയാദ്
2. സഖാവ് ഹക്ക് മുഹമ്മദ്,
3. സഖാവ് മിഥിലാജ്,
4. സഖാവ് സനൂപ്,
5. സഖാവ് മണിലാൽ,
5. സഖാവ് ഔഫ് അബ്ദുറഹ്മാൻ,
7. സഖാവ് അബൂബക്കർ സിദ്ദിഖ്,
8. സഖാവ് അഭിമന്യു,
9. സഖാവ് ധീരജ്,
10. സഖാവ് സന്ദീപ്
11. സഖാവ് ഹരിദാസ്.
⭕️ ഇവരെ കഴിഞ്ഞ ഒന്നര വർഷകാലയളവിനുള്ളിൽ കോൺഗ്രസും, RSS ഉം, BJP യും, ലീഗും ചേർന്നു കൊന്ന് തള്ളിയതാണ്. തുടർച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം