Kerala

Kerala
തൃക്കാക്കര നഗരസഭാ പരിധിയിൽ രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനം മാറ്റാൻ സാധ്യത

8 Nov 2023 3:32 AM GMT
രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
കൊച്ചി: തൃക്കാക്കര നഗരസഭാ പരിധിയിൽ രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് നഗരസഭ പിന്നോട്ടെന്ന് സൂചന. വിഷയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ചയായേക്കില്ല. കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. അജണ്ടയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
38 വിഷയങ്ങളാണ് ഇന്നത്തെ അജണ്ടയിലുള്ളത്. അജണ്ടയിൽ ഇല്ലാത്ത വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ കഴിയില്ല. രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ടെക്കികളും നഗരസഭാ തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു.