മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കലാപാഹ്വാനത്തിന് കേസ്
|സി.പി.എം അനുഭാവി സോഹിൽ വി സൈമണിന്റെ പരാതിയിലാണ് നടപടി
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ കലാപ ആഹ്വാനം പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സി.പി.എം അനുഭാവി സോഹിൽ വി സൈമണിന്റെ പരാതിയിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകൻ കൂടിയായ ഏബൽ മാത്യുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം രാത്രി വൈകി ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസുകാരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ തടഞ്ഞിരുന്നു. സ്ത്രീകൾ മാത്രമുളള്ള വീട്ടിൽ പോലീസ് പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. ഏബലിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാവാൻ പൊലീസ് നിർദേശം നൽകി.
ഏബൽ മാത്യുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പൊലീസ് പറയുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം' എന്നായിരുന്നു പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരുന്നത്.
Watch Video Report