![Postmortem report says the death of the newborn baby was murder,kochi,latest malayalam news, Postmortem report says the death of the newborn baby was murder,kochi,latest malayalam news,](https://www.mediaoneonline.com/h-upload/2024/05/03/1422029-untitled-1.webp)
നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
![](/images/authorplaceholder.jpg?type=1&v=2)
വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്
കൊച്ചി: കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പനമ്പിള്ളിനഗറിലെ ഫ്‌ലാറ്റിൽ നിന്നാണ് നവജാത ശിശുവിന്റെമൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഫ്‌ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നവജാത ശിശുവിന്റെ കൊലപാതകത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മത്തൊട്ടിൽ അടക്കം സർക്കാർ സംവിധാനങ്ങൾ ഉണ്ട്... ഇതേക്കുറിച്ചുള്ള ബോധവത്ക്കരണം വ്യാപിപ്പിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി .മനോജ് കുമാർ പറഞ്ഞു.