Kerala
എസ്എടിയിലെ വൈദ്യുതി മുടക്കം; കാരണം ബദൽ ക്രമീകരണം ഒരുക്കാതിരുന്നത്, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
Kerala

എസ്എടിയിലെ വൈദ്യുതി മുടക്കം; കാരണം ബദൽ ക്രമീകരണം ഒരുക്കാതിരുന്നത്, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Web Desk
|
30 Sep 2024 2:02 AM GMT

രണ്ടാമത്തെ ജനറേറ്റർ പ്രവർത്തികാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ലെന്നും ആരോപണം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയ സംഭവത്തിനു പിന്നിൽ അധികൃതരുടെ വീഴ്ച. വൈദ്യുതി മുടങ്ങും എന്ന് നേരത്തേ അറിഞ്ഞിട്ടും അധികൃതർ കൃത്യമായ ബദൽ ക്രമീകരണം ഒരുക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ലെന്നും ജനറേറ്റർ പ്രവർത്തികാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പുറത്തു നിന്ന് ജനറേറ്റർ എടുക്കുന്നതിലും കാലതാമസമുണ്ടായി. അതേ‌സമയം ജനറേറ്റർ പ്രവർത്തിക്കാതിരുന്നത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുക.

ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. രോ​ഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തിയത്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ആരോ​ഗ്യ മന്ത്രി ആശുപത്രിയിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. സമഗ്ര സമിതി അന്വേഷണം നടത്തുമെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എസ്എടിയിൽ കെഎസ്ഇബി ജോലി നടക്കുന്നത് നേരത്തെ അറിയിച്ചിരുന്നുവെന്നും ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Similar Posts