Kerala
Death of ADM; PP Divyas anticipatory bail plea will be considered today
Kerala

എഡിഎമ്മിൻ്റെ മരണം; പി.പി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് പരി​ഗണിക്കും

Web Desk
|
21 Oct 2024 12:42 AM GMT

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ​ഹരജി പരിഗണിക്കുക

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ പി.പി ദിവ്യ നൽകിയ മുൻ‌കൂർ ജാമ്യ ഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്.

ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. കുടുംബത്തിന്റെ വാദം കേട്ട ശേഷം പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. വിധി വരും വരെ അറസ്റ്റ് തടയണമെന്ന് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും.

അതിനിടെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കുമെന്നാണ് സൂചന. കലക്ടറുടെ രാജി ആവശ്യപ്പെട്ട് കളക്റ്ററേലേക്ക് ബിജെപി ഇന്ന് മാർച്ച്‌ നടത്തും. പ്രശന്തന്റെ രാജി ആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts