Kerala
Kerala
പ്രവാസി ലീഗൽ സെല്ലിൻറെ വിവരാവകാശ പുരസ്കാരം ഡോ. എ.എ.ഹക്കിമിന്
|30 Jun 2024 12:27 PM GMT
വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുന്ന തരത്തിലുള്ളതാണ് ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി
പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ.ഹക്കിമിന്. വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുന്ന തരത്തിലുള്ളതാണ് ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി. പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.