അരിക്കൊമ്പനെ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി; വയനാട്ടിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇടുക്കിയില്‍
|ചിന്നക്കനാല്‍ സിമന്റ് പാലത്ത് വെച്ച് അരിക്കൊന്പനെ മയക്ക് വെടി വെക്കാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക്കൂട്ടൽ
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഒരു കുങ്കിയാനയുൾപ്പെടെ വയനാട്ടിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇടുക്കിയിലെത്തും .
അപകട സാധ്യത കുറഞ്ഞ ചിന്നക്കനാല്‍ സിമന്റ് പാലത്ത് വെച്ച് അരിക്കൊന്പനെ മയക്ക് വെടി വെക്കാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക്കൂട്ടൽ. ഇവിടേക്ക് അരികൊമ്പനെ ആകര്‍ഷിച്ച് പിടികൂടാനാണ് പദ്ധതി. ഇതിനായി റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി. മുന്‍പ് അരികൊമ്പന്‍ തകര്‍ത്ത വീട്ടിലാണ് താത്കാലിക റേഷന്‍ കട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിയ്ക്കും. വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കി. വരും ദിവസങ്ങളില്‍ അടുപ്പ് കൂട്ടി അരി പാകം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിയ്ക്കും.
സിമന്റ് പാലത്തേക്ക് അരികൊമ്പനെത്തിയാൽ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. വിക്രമിന് പുറമെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ തുടങ്ങിയ കുങ്കിയാനകളും അടുത്തദിവസം ഇടുക്കിയിലെത്തും. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പാക്കുക. മീഡിയാ വൺ ഇടുക്കി.