Kerala
Kerala
ക്ഷീര സംഘം സഹകരണ ബിൽ തള്ളി രാഷ്ട്രപതി
|5 March 2024 9:29 AM GMT
ഗവർണർ രാഷ്‌ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ നാലെണ്ണമാണ് രാഷ്ട്രപതി തള്ളിയത്.
തിരുവനന്തപുരം: മിൽമ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. ഗവർണർ രാഷ്‌ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ നാലെണ്ണമാണ് രാഷ്ട്രപതി തള്ളിയത്. ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്‌മിനിസ്‌ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നതാണ് ബിൽ. ബില്ലിൽ ജനാധിപത്യപരമായ അവകാശ ലംഘനങ്ങളുണ്ടെന്ന വാദം ഗവർണർ നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ഇതിനു മുൻപ് മൂന്ന് സർവകലാശാല ഭേദഗതികൾ രാഷ്ട്രപതി തടഞ്ഞിരുന്നു.