പ്രധാനമന്ത്രിയുടെ സന്ദർശനം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി പൊലീസ്,കൊച്ചിയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
|സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി കൊച്ചി സിറ്റി പോലീസ്. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും റൂറലിലും നാളെയും മറ്റന്നാളും കർശന ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഇന്നലെ കമ്മീഷണർ കെ. സേതുരാമന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കാനായി കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്.
സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും റൂറലിലും നാളെയും മറ്റന്നാളും കർശന ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഇന്നലെ കമ്മീഷണർ കെ. സേതുരാമന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കാനായി കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പൊലീസ് തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നിരുന്നു. ഇന്‍റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തായത്. ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാറാണ് പ്രധാനമന്ത്രിക്കൊരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്ന 45 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളുമടങ്ങിയതാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ റൂട്ടില്‍ സുരക്ഷ നല്‍കേണ്ട ഉദ്യോഗസ്ഥര്‍,പരിപാടികളില്‍ സുരക്ഷയൊരുക്കേണ്ടവര്‍,ഭക്ഷണം പരിശോധിക്കേണ്ടവര്‍ എന്ന് തുടങ്ങി സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസിന്‍റെ എല്ലാ നീക്കങ്ങളുമാണ് ചോര്‍ന്നത്. പൊലീസിനുണ്ടായ ഗുരുതര വീഴ്ചയില്‍ സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം.