Kerala
വിവാദങ്ങൾക്കിടെ പ്രിയവർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു
Kerala

വിവാദങ്ങൾക്കിടെ പ്രിയവർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു

Web Desk
|
27 Jun 2022 2:06 PM GMT

സിൻഡിക്കേറ്റ് യോഗമാണ് നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റ് അംഗീകരിച്ചത്. സി.പി.എം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.

കണ്ണൂര്‍: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചു. സിൻഡിക്കേറ്റ് യോഗമാണ് നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റ് അംഗീകരിച്ചത്. സി.പി.എം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയയെ മതിയായ യോഗ്യതയില്ലാതെ ആണ് തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.

പ്രിയയ്ക്കു കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്ന വിവരാവകാശ രേഖ പുറത്തു വന്നതോടെയാണ് നിയമനം വിവാദമായത്. യു.ജി.സി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും എട്ട് വർഷത്തെ അധ്യാപന പരിചയവും വേണമെന്നിരിക്കെ, പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts