Kerala
കോടതിയോട് ആദരവ് മാത്രം.. പ്രതികരണം മാധ്യമങ്ങളോടായിരുന്നു; പ്രിയ വർഗീസ്
Kerala

'കോടതിയോട് ആദരവ് മാത്രം.. പ്രതികരണം മാധ്യമങ്ങളോടായിരുന്നു'; പ്രിയ വർഗീസ്

Web Desk
|
17 Nov 2022 9:52 AM GMT

വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്തി പ്രിയ വീണ്ടും രംഗത്തെത്തിയത്

കൊച്ചി: കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമർശത്തിൽ വീണ്ടും പ്രതികരണവുമായി പ്രിയാ വർഗീസ്. കോടതിയോട് ആദരവ് മാത്രമാണെന്നും തന്റെ പ്രതികരണം മാധ്യമങ്ങളോട് ആണെന്നും പ്രിയാ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഉന്നയിച്ച ഹൈക്കോടതി എന്‍എസ്എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടിയത് അധ്യാപന പരിചയമായി കണക്കാനാകില്ലെന്ന് പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ, കുഴിവെട്ട് പരാമർശം നടത്തിയിട്ടില്ലെന്നും താനും എൻഎസ്എസിന്റെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയതോടെ പ്രിയ പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തു.

ഇതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്തി പ്രിയ വീണ്ടും രംഗത്തെത്തിയത്. അതേസമയം, പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വാദം തുടരുകയാണ്. നിർണായക വിധി ഉടൻ തന്നെ ഉണ്ടായേക്കും.

Similar Posts