കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല
|ബിഎസ്പി സ്ഥാനാർഥിയായിരുന്ന തനിക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി രണ്ടു ലക്ഷം രൂപയും, മൊബൈൽ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ.സുരേന്ദ്രനുൾപ്പടെ ഏഴു ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസം കഴിഞ്ഞിട്ടും കുറ്റപത്രം പോലും നൽകിയിട്ടില്ല. കേസ് അട്ടമറിക്കപ്പെടുമോ എന്നാശങ്കയുണ്ടെന്ന് സാക്ഷിയായ കെ.സുന്ദര മീഡിയ വണിനോട് പറഞ്ഞു.
ബിഎസ്പി സ്ഥാനാർഥിയായിരുന്ന തനിക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി രണ്ടു ലക്ഷം രൂപയും, മൊബൈൽ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ.സുരേന്ദ്രനുൾപ്പടെ ഏഴു ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്.
മൊഴിയെടുപ്പും ചോദ്യം ചെയ്യലുമായി തുടക്കത്തിൽ വലിയ കോലാഹലം നടന്നിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം പൂർണമായും നിലച്ച നിലയിലാണ്. കേസിൽ സാക്ഷിയായ സുന്ദരയുടെ ജീവിതവും വലിയ പ്രതിസന്ധിയിലാണ്. സുരക്ഷയായി നിയോഗിച്ച രണ്ടു പൊലീസുകാരെയും പിൻവലിച്ചു. കേസിന്റെ ഭാവിയെന്താവുമെന്ന് ആശങ്കയുണ്ടെന്ന് സുന്ദര പറഞ്ഞു.