Kerala
ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയത് അംഗീകരിക്കാനാവാത്ത നടപടി;  കോഴിക്കോട് കോർപ്പറേഷനെതിരെ സി.ഐ.ടി.യു
Kerala

ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയത് അംഗീകരിക്കാനാവാത്ത നടപടി; കോഴിക്കോട് കോർപ്പറേഷനെതിരെ സി.ഐ.ടി.യു

Web Desk
|
18 Feb 2022 10:55 AM GMT

കച്ചവടക്കാരെ തെരുവിലേക്കിറക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സി.ഐ.ടി.യു ചോദിച്ചു

കോഴിക്കോട് ബീച്ചിലെ തട്ട് കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർഥികൾ അവശ നിലയിലായ സംഭവത്തിൽ ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയതിന് കോഴിക്കോട് കോർപ്പറേഷനെതിരെ സി.ഐ.ടി.യു ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയത് അംഗീകരിക്കാനാവാത്ത നടപടി. കച്ചവടക്കാരെ തെരുവിലേക്കിറക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സി.ഐ.ടി.യു ചോദിച്ചു.

ആരോട് ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും ഈ നടപടിയുടെ ആയുസ് അടുത്ത വെണ്ടറിംഗ് കമ്മറ്റി വരെ മാത്രമെന്നും ജില്ലാ സിക്രട്ടറി സി.പി സുലൈമാൻ മീഡിയാവണിനോട്പറഞ്ഞു.

എന്നാൽ കച്ചവടക്കാരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. കൂടുതൽ പേർ പരാതിയുമായി എത്തിയതിനെ തുടർന്നാണ് നിരോധനമെന്നും ലൈസൻസുള്ളവരെ മാത്രമേ ഇനി കച്ചവടം നടത്താൻ അനുവദിക്കുകയുള്ളു എന്നും മേയർ കൂട്ടിച്ചർത്തു.

ചെവ്വാഴ്ചയായിരുന്നു കോഴിക്കോട് ബീച്ചിലെ തട്ട് കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് വിദ്യാർത്ഥികൾ ആസിഡ് കുടിച്ചത്. അവശ നിലയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാസർകോട് നിന്ന് വിനോദ യാത്രക്കെത്തിയതാണ് വിദ്യാർഥികൾ.

Similar Posts