ചേർത്തലയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണത്തിനെതിരെ പ്രതിഷേധം
|മൂന്ന് ആശുപത്രികൾക്കിടയിൽ നിർമിക്കുന്ന പ്ലാന്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ആലപ്പുഴ: ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം. മൂന്ന് ആശുപത്രികൾക്കിടയിൽ നിർമിക്കുന്ന പ്ലാന്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ചേർത്തല നഗരസഭയ്ക്ക് കീഴിലെ ആനത്തറ വെളിയിലാണ് പ്രതിദിനം 250 കിലോലിറ്റർ ശേഷിയുള്ള ശുചിമുറിമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.
കഴിഞ്ഞവർഷം ആദ്യം പദ്ധതിക്ക് അനുമതി ആയെങ്കിലും പ്രദേശത്തെ ആശുപത്രികളുടെ പ്രതിഷേധം മൂലം പദ്ധതി നീണ്ടു. പ്ലാന്റിന് മൂന്നുവശത്തും ആശുപത്രികളാണ്. ഒന്നിൽ കാൻസർ രോഗികൾ ഉൾപ്പെടെയുണ്ട്. പ്ലാന്റ് പൂർത്തിയായാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക. പരാതിക്ക് പിന്നാലെ മന്ത്രി എം.ബി രാജേഷ് പദ്ധതിപ്രദേശം സന്ദർശിച്ച് ജനങ്ങളുമായി സംവദിച്ചു. എതിർക്കുന്നവരെ വസ്തുതകൾ ബോധ്യപ്പെടുത്താനാണ് തീരുമാനം.