കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്; പ്രതിഷേധം ശക്തം
|എംഎസ്എഫ് ഹരിത ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കും
കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എംഎസ്എഫ് ഹരിത ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥിയുടെ കുടുംബം.
കോഴിക്കോട് പ്രൊവിഡന്‍സ് ഗോള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ശിരോവസ്ത്രം അനുവദിക്കുന്നില്ലെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ശിരോവസ്ത്ര വിലക്കിനെതിരെ എംഎസ്എഫ് ഹരിത ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയരണമെന്ന് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി ഫേസ്ബുക്കില്‍ കുറിച്ചു. വിലക്കിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി.
ശിരോവസ്ത്ര വിലക്കിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനാണ് വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ തീരുമാനം. പ്ലസ് വണ്‍ അലോട്ട്മെന്റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്ന് പ്രൊവിഡന്‍സ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചത്.