Kerala
പ്രശ്‌നങ്ങളിൽ എംപി ഇടപെടുന്നില്ലെന്ന് ആരോപണം; ലക്ഷദ്വീപ്  എംപിക്കെതിരെ എറണാകുളത്ത്‌ പ്രതിഷേധം
Kerala

പ്രശ്‌നങ്ങളിൽ എംപി ഇടപെടുന്നില്ലെന്ന് ആരോപണം; ലക്ഷദ്വീപ് എംപിക്കെതിരെ എറണാകുളത്ത്‌ പ്രതിഷേധം

ഇജാസ് ബി.പി
|
19 Jun 2022 2:54 PM GMT

സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു

എറണാകുളം: ലക്ഷദ്വീപ് പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എൻ.എസ്.യുവിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് എംപിക്കെതിരെ പ്രതിഷേധം. എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നിൽ എംപിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധിച്ചവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു.



ലക്ഷദ്വീപിൽ അതോറിറ്റിയുടെ വിവിധ നയങ്ങൾക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ലക്ഷദ്വീപിലെ കടമത്ത് ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജിൽ വിദ്യാർഥി പ്രതിഷേധമുണ്ടായിരുന്നു. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനെ തുടർന്നായിരുന്നു സമരം. കോളേജിലെ നാല് കോഴ്സുകൾ പഠിപ്പിക്കാൻ ഒറ്റ അധ്യാപകരുമില്ല. ബി.ബി.എ ,ഡി വോക് കാറ്ററിംഗ് ആൻറ് ഹോസ്പിറ്റാലിറ്റി, ബി വോക് ടൂറിസം ആൻറ് സർവ്വീസ് ഇൻഡസ്ട്രി, സോഫ്റ്റ് വെയർ ഡെവലപ്മെൻറ് എന്നീ കോഴ്സുകൾക്കാണ് അധ്യാപകരില്ലാത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

Similar Posts