'ചിത്രങ്ങൾ കീറിയെറിഞ്ഞു';കഴക്കൂട്ടത്ത് വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം
|.പ്രതിഷേധത്തിനിടയിൽ വി ഡി സതീശന്റെ ചിത്രമുള്ള പേപ്പർ കീറിയെറിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം.ഐ.എൻ.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വി.ഡി സതീശനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.പ്രതിഷേധത്തിനിടയിൽ വി ഡി സതീശന്റെ ചിത്രമുള്ള പേപ്പർ കീറിയെറിഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'ആരാടാ' വിഡി സതീശൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.അതേസമയം, സതീശന് എതിരായ പ്രകടനത്തിൽ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തിൽ ആവശ്യം. ജോസി സെബാസ്റ്റ്യനാണ് ആവശ്യം ഉന്നയിച്ചത്. സംഭവത്തിൽ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കെ.പി.സി.സി അധ്യക്ഷൻ അറിയിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് കോട്ടയം ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാനാണ് ഇന്നലെ യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്ന് സുരേഷ് പറഞ്ഞു. ഇന്നലെ നടന്ന കെറെയിൽ പ്രതിഷേധ ജനസദസ്സിൽ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല.