Kerala
![വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി](https://www.mediaoneonline.com/h-upload/2022/06/17/1301656-aiiiii.webp)
Kerala
വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
![](/images/authorplaceholder.jpg?type=1&v=2)
17 Jun 2022 10:15 AM GMT
പൊലീസ് തെറ്റായി പ്രതി ചേര്‍ത്തതാണെന്നും തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും ഹരജിയില്‍ പറയുന്നു
എറണാകുളം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല.പൊലീസ് തെറ്റായി പ്രതി ചേര്‍ത്തതാണെന്നും തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും ഹരജിയില്‍ പറയുന്നു.
കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും, നവീൻ കുമാറും നേരത്തേ ഹൈക്കോടതിയിൽ ജാമ്യ ഹരജി നൽകിയിരുന്നു. വധശ്രമ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് ഹരജിയില്‍ പറയുന്നത്.