Kerala
Protest in Mukkam over Rahul Gandhis disqualification
Kerala

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

Web Desk
|
24 March 2023 12:11 PM GMT

രാഹുൽ ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലായിരുന്നു ഉപരോധം

കോഴിക്കോട്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ മുക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. രാഹുൽ ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലായിരുന്നു ഉപരോധം.

ഏകദേശം അമ്പതോളം പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു. നോർത്ത് കാരശ്ശേരിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ കൂടുതൽ പ്രവർത്തകരെത്തി മുക്കം ടൗണിൽ റോഡ് ഉപരോധിച്ചു.

ബിജെപിക്കെതിരായ പ്രതിഷേധങ്ങൾ തുടരാനാണ് തീരുമാനമെന്നാണ് കമ്മിറ്റി നൽകുന്ന സൂചന. പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ന് തന്നെ തിരുവമ്പാടി കോൺഗ്രസ് കമ്മിറ്റി കടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Similar Posts