Kerala
ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് പാലത്തിന് സ്റ്റോപ്പ്മെമ്മോ നൽകിയതിലുള്ള പ്രതിഷേധം; മതിയായ സുരക്ഷാരേഖകൾ ഇല്ലെന്ന് നഗരസഭ
Kerala

ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് പാലത്തിന് സ്റ്റോപ്പ്മെമ്മോ നൽകിയതിലുള്ള പ്രതിഷേധം; മതിയായ സുരക്ഷാരേഖകൾ ഇല്ലെന്ന് നഗരസഭ

Web Desk
|
22 Jan 2022 2:25 AM GMT

തുറമുഖ വകുപ്പിന്റെ അനുമതി മാത്രമാണ് കമ്പനിക്കുള്ളത്

ആലപ്പുഴ ബീച്ചിൽ സ്വകാര്യകമ്പനി ആരംഭിക്കുന്ന ഫ്ലോട്ടിങ് പാലത്തിന് നഗരസഭ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം. വിനോദസഞ്ചാര മേഖലക്ക് ഗുണകരമായ പദ്ധതി അട്ടിമറിക്കുന്നു എന്നാണ് നവമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് നഗരസഭ വിശദീകരിച്ചു.

വിദേശരാജ്യങ്ങളിൽ ഏറെയുള്ള ഈ പാലം ആലപ്പുഴ ബീച്ചിൽ തുടങ്ങാനായിരുന്നു പദ്ധതി. കടലിൽ 150 മീറ്റർ നീളത്തിൽ, ചാലക്കുടി സ്വദേശികളായ യുവാക്കളുടെ കമ്പനി നിർമാണവും തുടങ്ങി. എന്നാൽ മതിയായ സുരക്ഷാ രേഖകൾ ഇല്ലെന്ന് കണ്ടെത്തി നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

തുറമുഖ വകുപ്പിന്റെ അനുമതി മാത്രമാണ് കമ്പനിക്കുള്ളത്. രേഖകൾ ഹാജരാക്കിയാൽ പദ്ധതിക്ക് പൂർണ പിന്തുണയെന്നാണ് നഗരസഭയുടെ നിലപാട്. അനുമതിക്കായി അപേക്ഷ നൽകിയെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. ഈമാസം അവസാനത്തോടെ പാലം പൊതുജനങ്ങൾക്കായി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


Similar Posts