ദൗത്യം നീളുന്നു; ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതിൽ പ്രതിഷേധം
|റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഘം അരികിലെത്തിയപ്പോള്‍ ആന സ്ഥലം മാറുകയായിരുന്നു.
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഒരാളെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെക്കുന്നത് വൈകുന്നതിൽ പ്രതിഷേധം. ബാവലിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഓഫീസ് നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
സിപിഎമ്മിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചിരിക്കുന്നത്. ദൗത്യം സങ്കീർണമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന വീണ്ടും മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങിയതാണ് ദൗത്യം ദുഷ്കരമാക്കിയത്. റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഘം അരികിലെത്തിയപ്പോള്‍ ആന സ്ഥലം മാറുകയായിരുന്നു.
കാട്ടാനയെ തെരയാന്‍ നാല് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിരുന്നു. റോഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നാല് വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.
അതേസമയം ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിർദേശം.
Watch Video Report