![Protesters are criminals hired by CM: Governor Arif Muhammad Khan Protesters are criminals hired by CM: Governor Arif Muhammad Khan](https://www.mediaoneonline.com/h-upload/2023/12/16/1402144-9.webp)
മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധക്കാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
![](/images/authorplaceholder.jpg?type=1&v=2)
ഗവർണർ എത്തുന്നതിന് മുമ്പ് യൂണിവെഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
കോഴിക്കോട്: എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റയിലെത്തി. മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരോപിച്ചു.'എന്റെ വാഹനത്തിന് അടുത്തേക്ക് വന്നുകഴിഞ്ഞാൽ അവടെ താൻ ചാടിയിറങ്ങും. ഞാൻ സഞ്ചരിക്കുന്നത് സർക്കാർ വാഹനത്തിലാണ്. അതുകൊണ്ടുതന്നെ ആ വാഹനത്തെ കൂടി സംരക്ഷിക്കുകയെന്നുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. പക്ഷേ അതിന് ആർക്കും ധൈര്യമില്ലല്ലോ. മുഖ്യമന്ത്രി വാടകക്കെടുത്ത ചില ഗുണ്ടകളാണ് എനിക്കുനേരെ പ്രതിഷേധിക്കുന്നത്'. ആ പ്രതിഷേധമെനാന്നും ഞാൻ കാര്യമാക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
നേരത്തേ ഗവർണർ എത്തുന്നതിന് മുമ്പ് യൂണിവെഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനുശേഷം അൽപ്പം മുമ്പാണ് ഗവർണർ യൂണിവെഴ്സിറ്റിയിലെത്തിയത്. ഇതിനുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി എത്തുകയായിരുന്നു.