Kerala
sfi protest
Kerala

ഗവർണർക്കെതിരായ പ്രതിഷേധം; അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

Web Desk
|
12 Dec 2023 12:33 PM GMT

ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ട്. ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ.

റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു. കേസിൽ അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്

ഒരു പ്രതിക്ക് നാളെ വൈകിട്ട് അഞ്ചുമണി വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും.

അതേസമയം, ഐ.പി.സി 124 പ്രോസിക്യൂഷനോട്‌ കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു. എന്നാൽ, യാത്ര തടസ്സപ്പെടുത്തിയാൽ വകുപ്പ് നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നാളെ വിശദീകരണം നൽകാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം, സമരം തുടരുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചതോടെ ഗവർണർ സർക്കാർ പോര് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. . ക്യാമ്പസുകളില്‍ എത്തിയാല്‍ ഗവർണറെ തടയുന്നതിനൊപ്പം കരിങ്കൊടി പ്രതിഷേധം തുടരാനാണ് എസ് എഫ് ഐ തീരുമാനം. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഗവർണർ കാറില്‍ നിന്ന് പുറത്തിറങ്ങിയത് ശരിയാണോ എന്ന് ചോദിച്ച മന്ത്രി പി രാജീവ് എസ് എഫ് ഐ സമരത്തെ ന്യായീകരിച്ചു.

എസ് എഫ് ഐ ഗവർണർ പോരിനപ്പുറം ഗവർണർ സർക്കാർ പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിപിഎം നിർദ്ദേശപ്രകാരമാണ് കടുത്ത പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്ത് വന്നിരിക്കുന്നത്.

Similar Posts