Kerala
പ്രകോപന മുദ്രാവാക്യ കേസ്: അറസ്റ്റിലായ പി.എഫ്.ഐ പ്രവർത്തകരുടെ  ശബ്ദപരിശോധന നടത്തും
Kerala

പ്രകോപന മുദ്രാവാക്യ കേസ്: അറസ്റ്റിലായ പി.എഫ്.ഐ പ്രവർത്തകരുടെ ശബ്ദപരിശോധന നടത്തും

Lissy P
|
30 May 2022 1:11 AM GMT

പി.എഫ്.ഐ സംസ്ഥാന നേതാവ് യഹ്‍യ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ആലപ്പുഴയിലെ പ്രകോപന മുദ്രാവാക്യ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹ്‍യ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. മുദ്രാവാക്യം ഏറ്റുവിളിച്ചവർ ഉൾപ്പെടെ ഇനിയും പ്രവർത്തകരെ കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം ശബ്ദപരിശോധന നടത്തും. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കറിനെ റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ അറസറ്റ് ചെയ്തത്. മുദ്രാവാക്യം വിളിക്കാന്‍ ആരും പറഞ്ഞതല്ലെന്നും സ്വയം വിളിച്ചതാണെന്നും കുട്ടിയും പ്രതികരിച്ചിരുന്നു. വിളിച്ചതിന്‍റെ അര്‍ഥം അറിയില്ലെന്നും അത് വിളിച്ചതില്‍ തെറ്റുതോന്നുന്നില്ലെന്നുമാണ് കുട്ടി പറഞ്ഞത്.

Similar Posts