Kerala
![PSC bribery allegation; youth league to protest PSC bribery allegation; youth league to protest](https://www.mediaoneonline.com/h-upload/2024/07/15/1433545-untitled-1.webp)
Kerala
'പിഎസ്സി വില്പനയ്ക്കോ'; പ്രതിഷേത്തിന് യൂത്ത് ലീഗും, ഇന്ന് ജനസദസ്സ്
![](/images/authorplaceholder.jpg?type=1&v=2)
15 July 2024 1:34 AM GMT
പാർട്ടി അന്വേഷണത്തിൽ ഒതുങ്ങേണ്ടതല്ല കോഴയാരോപണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ
കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ മുസ്ലിം യൂത്ത് ലിഗും പ്രക്ഷോഭത്തിലേക്ക്. കോഴയാരോപണത്തിൽ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ന് വൈകുന്നേരം ജനസദസ് സംഘടിപ്പിക്കും. പാർട്ടി അന്വേഷണത്തിൽ ഒതുങ്ങേണ്ടതല്ല കോഴയാരോപണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ പ്രതികരിച്ചു.
വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉൽഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്ലിയ തുടങ്ങിയവർ പ്രസംഗിക്കും.