Kerala
Public Interest petition against P Sasi & Ajith Kumar
Kerala

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപണം; പി. ശശിക്കും അജിത് കുമാറിനുമെതിരെ ഹരജി

Web Desk
|
26 Sep 2024 9:43 AM GMT

സ്വത്തുവിവരം അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ക്രമസമാധാന ചുമതലയുള്ള എ‍ഡിജിപി എം.ആർ അജിത് കുമാറിനുമെതിരെയും ഹരജി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഇരുവരും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ഹരജിയിൽ ആരോപിക്കുന്നു.

നെയ്യാറ്റിൻകര സ്വദേശി പി. നാഗരാജാണ് ഹരജി സമർപ്പിച്ചത്. ഹരജിയിൽ നിലപാടറിയിക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകി. വിശദീകരണം ഒക്ടോബർ ഒന്നിനകം അറിയിക്കാനാണ് നിർദേശം.

അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് നേരത്തെ പി.വി അൻവർ എംഎൽഎയും ആരോപണമുന്നയിച്ചിരുന്നു. ഇതേതുടർന്ന് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ശശിക്കും അജിത്കുമാറിനും ബിനാമി സ്വത്തുക്കളുണ്ടെന്ന ആരോപണവും ഹരജിയിൽ ഉന്നയിക്കുന്നുണ്ട്.

അതേസമയം, പൂരം കലക്കലിലെ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശിപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശിപാർശയുണ്ട്.

Related Tags :
Similar Posts