Kerala
Kerala
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
|13 Nov 2023 4:00 PM GMT
കെ.കെ എബ്രഹമിന്റെയും സഹായി സജീവൻ കൊല്ലപ്പള്ളിയുടെയും 4.34 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്
വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.കെ എബ്രഹാമിന്റെ സ്വത്ത് എൻഫോഴ്സ്മെൻറ ഡയറക്ടറേറ്റ് കണ്ടകെട്ടി. കെ.കെ എബ്രഹമിന്റെയും സഹായി സജീവൻ കൊല്ലപ്പള്ളിയുടെയും 4.34 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.
തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല, ആർക്കും പരിശോധിക്കാവുന്നതാണ് എന്ന് കെ.കെ എബ്രഹാം വെല്ലുവിളിച്ചിരുന്നു. എന്നാൽ അന്ന് തന്നെ സജീവൻ കൊല്ലപ്പള്ളിയുടെ പേരിലുള്ള സ്വത്തുക്കൾ എബ്രഹാമിന്റെതാണെന്നും സജീവൻ ഇയാളുടെ ബിനിമിയാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മുൻ ബാങ്ക് സെക്രട്ടറിയായിരുന്ന രമ ദേവി, ബാങ്ക് ഭരണസമിതി അംഗങ്ങൾ, സജീവൻ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം എന്നിവരുടെയടക്കം സ്വത്തു വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഇ.ഡിയുടെ നടപടി. നേരത്തെ തന്നെ ഇ.ഡി ഇവരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.