Kerala
puthumala rehabilitation project,Puthumala Landslide in Wayanad ,latest malayalam news,പുത്തുമല,വയനാട്
Kerala

വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി; സർക്കാർ അനുവദിച്ച വീടുകൾ ചോർന്നൊലിക്കുന്നതായി പുത്തുമല നിവാസികൾ

Web Desk
|
9 Aug 2024 4:54 AM GMT

മാതൃക ഗ്രാമത്തിൽ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രമോ അങ്കണവടിയോ പൊതുഇടമോ കളി സ്ഥലമോ ഇനിയും യാഥാർഥ്യമായില്ല

പുത്തുമല: വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയ അനുഭവമാണ് പുത്തുമലക്കാർക്ക് പറയാനുള്ളത്. ദുരന്തത്തിന് മൂന്നുവർഷത്തിന് ശേഷം ലഭിച്ച വീടുകൾ ഒരു വർഷം കഴിയുമ്പോൾ തന്നെ ചോർന്നു തുടങ്ങി. മാതൃകാ ഗ്രാമമായി വിഭാവനം ചെയ്തിടത്ത് ആരോഗ്യകേന്ദ്രമോ കളി സ്ഥലമോ ഒന്നും യാഥാർഥ്യമായില്ല. താല്ക്കാലിക താമസത്തിന് വാടകയെന്ന വാഗ്ദാനവും കൃത്യമായി നടപ്പായില്ല.

മൂന്ന് മാസമല്ല മൂന്ന് വർഷം കഴിഞ്ഞാണ് പുത്തുമല ദുരിത ബാധിതർക്ക് സ്വന്തം വീട് യാഥാർഥ്യമായത്. ഒരു വർഷം കഴിഞ്ഞതോടെ വീടുകൾ പലതും ചോർന്നൊലിക്കാൻ തുടങ്ങി.വീടുവെക്കാൻ നാല് ലക്ഷംരൂപ മാത്രമാണ് സർക്കാർ നൽകിയത്. വീടു പൂർത്തിയാകുന്നതുവരെ താമസിക്കുന്ന വീടിന് വാടക നൽകുമെന്ന് പറഞ്ഞെങ്കിലും ആറ് മാസം മാത്രമാണ് വാടക ലഭിച്ചത്.

തൊഴിൽ നഷ്ടപ്പെട്ടവർ, സ്ഥലവും കൃഷിയും ഇല്ലാതായവർ... ഒന്നും പഴയതുപോലെ ആയില്ല. ഹർഷം മാതൃക ഗ്രാമത്തിൽ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രമോ അങ്കണവടിയോ പൊതു ഇടമോ കളി സ്ഥലമോ ഒന്നും ഇവിടെ യാഥാർഥ്യമായില്ല.


Similar Posts