ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍
|വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 17,325 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പിതാവ് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍. മണ്ഡലത്തിലെ അവസാന അങ്കത്തില്‍ 9,044 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ഈ കണക്കാണ് ചാണ്ടി മറികടന്നിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 17,325 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്.
വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ 54001 വോട്ടുകളാണ് ചാണ്ടിക്ക് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് 36676 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 1304 വോട്ടും ലഭിച്ചു. ഉമ്മന്‍ചാണ്ടിയെക്കാള്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവചനം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാര്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ മാത്രമായിരുന്നു. 1977ല്‍ മുന്‍ എം.എല്‍ .എ പിസി ചെറിയാനെയായിരുന്നു ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് ഇറക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 15910 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. 1980ല്‍ 15983 വോട്ടിന്റെ ലീഡില്‍ മൂന്നാം വിജയം. 87ല്‍ വി.എന്‍ വാസവനായിരുന്നു ഉമ്മന്റെ എതിരാളി. അന്നത്തെ ഭൂരിപക്ഷം 13811. 96ല്‍ സി.പി.എമ്മിന്റെ റജി സക്കറിയയെ തോല്‍പ്പിച്ചത് 10155 വോട്ടിന്. 2001ലെ ഭൂരിപക്ഷം 12575.
2006 ല്‍ 19863 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാമത് വിജയം. എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി. പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. പത്താമങ്കത്തില്‍ സി പി എം സ്ഥാനാർഥി സുജ സൂസന് ജോർജിനെതിരെ 33,225 വോട്ടിന്റെ ഉമ്മന്‍ചാണ്ടി അത്യുജ്ജല വിജയം നേടി. 2016ല്‍ ജെയ്കിനെ പരാജയപ്പെടുത്തിയത് 27092 വോട്ടിനായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷമായ 33,225 ചാണ്ടി ഉമ്മന്‍ മറികടക്കുമെന്നാണ് സഹോദരി അച്ചു ഉമ്മന്‍ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞത്.