Kerala
പാർട്ടിയിൽ റിയാസ് മാത്രം മതിയോ?... ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാർട്ടി പ്രവർത്തിക്കുന്നത്: പി.വി അന്‍വര്‍
Kerala

'പാർട്ടിയിൽ റിയാസ് മാത്രം മതിയോ?... ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാർട്ടി പ്രവർത്തിക്കുന്നത്': പി.വി അന്‍വര്‍

Web Desk
|
26 Sep 2024 2:14 PM GMT

'മരുമകനായ മുഹമ്മദ് റിയാസിന് വേണ്ടിയാകാം മുഖ്യമന്ത്രി ADGPയെ സംരക്ഷിക്കുന്നത്'

നിലമ്പൂർ: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഉന്നമിട്ട് പി.വി അൻവർ എംഎൽഎ. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നതെന്ന് പി.വി അൻവർ ആരോപിച്ചു. ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പാർട്ടിക്ക് റിയാസ് മാത്രം മതിയോ എന്നും പി.വി അൻവർ ചോദിച്ചു.

മുഖ്യമന്ത്രിയെ നയിക്കുന്നത് പല ഉപജാപക സംഘങ്ങളാണെന്നും മുഖ്യമന്ത്രി അറിയുന്നത് അജിത്കുമാറും ഉപജാപക സംഘങ്ങളും പി.ശശിയും പറയുന്ന കാര്യങ്ങൾ മാത്രമാണെന്നും അൻവർ ആരോപിച്ചു.

'ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. പാർട്ടി നിലനിൽക്കണം. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഇവിടെ പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും അതിന്റെ ബാക്കിയുള്ളവരെയും താങ്ങി നിർത്താനല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയോ അതിനുവേണ്ടി പി.വി അൻവറിന്റെ നെഞ്ചത്തേക്ക് കയറാൻ വരികയും വേണ്ട. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെ.' അൻവർ പറഞ്ഞു.

Similar Posts