Kerala
In the allegations raised by PV Anvar MLA, P. Sasi will not be removed from the post of Political Secretary to the Chief Minister any time soon, PV Anvar controversy,

പി. ശശി, മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

പി. ശശിയെ സംരക്ഷിച്ച് സര്‍ക്കാര്‍; പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഉടൻ നീക്കില്ല

Web Desk
|
3 Sep 2024 12:57 AM GMT

സംസ്ഥാന സമ്മേളനം തീരുന്ന ഫെബ്രുവരി മാസം വരെ ശശിക്കെതിരായ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ശശിയെ ഉടൻ മാറ്റില്ല. പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ നടപടിയെടുത്താൽ മതിയെന്നാണ് പാർട്ടി തീരുമാനം. സിപിഎം സമ്മേളനം നടക്കുന്ന സമയത്ത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ മുന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുനേരെ ഉയരാനാണ് സാധ്യത.

കഴിഞ്ഞ എറണാകുളം പാർട്ടി സമ്മേളനത്തിലാണ് പി. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. സമ്മേളന പ്രതിനിധി ആകാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാകുകയായിരുന്നു അദ്ദേഹം. ഇതോടെ പുത്തലത്ത് ദിനേശനെ മാറ്റി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി.

ആരോപണങ്ങളുടെ ആദ്യദിനങ്ങളിൽ ശശിയുടെ പേരെടുത്ത് പറഞ്ഞ പി.വി അൻവർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അത്തരത്തിലുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പിന്തുണ നൽകിയെങ്കിലും, പാർട്ടി, മുഖ്യമന്ത്രി, ശശി എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തുന്നതിൽ അൻവറിനോട് അത്രയും സ്നേഹം പ്രകടിപ്പിച്ചിട്ടില്ല.

പകരം സർക്കാർ പി. ശശിക്കു സംരക്ഷണം നല്‍കുന്നതാണു കാണാൻ കഴിഞ്ഞത്. കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം സിപിഎം എടുക്കില്ല. സംസ്ഥാന സമ്മേളനം തീരുന്ന ഫെബ്രുവരി മാസം വരെ ആ തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. സമ്മേളനങ്ങളിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നാൽ ശശിയുടെ സ്ഥാനം പിന്നീട് തെറിച്ചേക്കും. അതും പ്രധാനപ്പെട്ട മറ്റൊരു പദവി നല്‍കി മാറ്റാനാണു സാധ്യത.

Summary: In the allegations raised by PV Anvar MLA, P. Sasi will not be removed from the post of Political Secretary to the Chief Minister any time soon

Similar Posts