പിവി അൻവർ എംഎൽഎ അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കത്തിൽ പ്രതിഷേധം
|പിവി അൻവർ എംഎൽഎയുടെയും ഭാര്യമാരുടെയും കൈവശമുള്ള 207 ഏക്കർ അധികഭൂമി കണ്ടുകെട്ടാൻ 2021 മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
നിലമ്പൂർ എംഎൽഎ പി വി അൻവർ അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സമരം നടത്തും. ഭൂപരിഷ്‌കരണ നിയമംലഘംഘിച്ച് അൻവറും കുടുംബവും കൈവശം വെയ്ക്കുന്ന ഭൂമി കണ്ടുകെട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പിവി അൻവർ എംഎൽഎയുടെയും ഭാര്യമാരുടെയും കൈവശമുള്ള 207 ഏക്കർ അധികഭൂമി കണ്ടുകെട്ടാൻ 2021 മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കർ ഭൂമിയാണ് ഒരാൾക്ക് കൈവശം വെയ്ക്കാനാവുക . കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ ഭൂമി കണ്ടുകെട്ടാൻ സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിവരവകാശ പ്രവർത്തകരുടെ കൂട്ടായ്മ സമരത്തിനൊരുങ്ങുന്നത്. ആദിവാസികളെയും ഭൂരഹിതരെയും സംഘടിപ്പിച്ച് 11ന് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം.
പി വി അൻവറിന്റെ കൈവശമുള്ള അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതർക്ക് കൈമാറണമെന്നാവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഗവർണ്ണർ, റവന്യുമന്ത്രി എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.